ന്യൂഡൽഹി: മുസ്ലിംകളോടുള്ള വിവേചനവും വിദ്വേഷപ്രചരണവും ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മേധാവി സഫറുൽ ഇസ്ലാം ഖാനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ബി.ജെ.പി. ഇക്കാര്യം ഉന്നയി ച്ച് പാർട്ടി നിയമസഭാംഗങ്ങൾ ലഫ്. ഗവർണർ അനിൽ ബൈജലിനെ സന്ദർശിച്ചു.
നിയമസഭ പ്രതിപക്ഷ നേതാവ് രാംവീർ ബിദുരിയുട െ നേതൃത്വത്തിലുള്ള എംഎൽഎമാരുടെ സംഘം ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഫേസ്ബുക് കുറിപ് പ് രാജ്യത്തിെൻറ ഐക്യത്തിനും സമഗ്രതയ്ക്കും ഭീഷണിയാണെന്നും ഇന്ത്യയുടെ മതേതര പ്രതിച്ഛായയെ കളങ്കപ്പെടുത്താ നും ഹിന്ദു-മുസ്‌ലിംകൾക്കിടയിൽ വിദ്വേഷം വളർത്താനും ശ്രമിക്കുന്നതാണെന്നും ഇവർ ആരോപിച്ചു.
Thank you #Kuwait for standing with #IndianMuslims! #Islamophobia #Islamophobia_In_India @kuna_en @kuwaittimesnews @OIC_OCI @Abdulmane@ZahraniAbidi @LadyVelvet_HFQ @DrAlshoreka @AHMAD_ALWAHIDAH @majedalenzi @JamalBahrain@arabtimeskuwait @gulf_news @arabnews pic.twitter.com/MdOOBviNdU
— Zafarul-Islam Khan (@khan_zafarul) April 28, 2020
എന്നാൽ, താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും അത് വളച്ചൊടിച്ച ചില ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഖാൻ മുന്നറിയിപ്പ് നൽകി. “ഏപ്രിൽ 28 നാണ് ഞാൻ ട്വീറ്റ് ചെയ്തത്. പല മാധ്യമ സ്ഥാപനങ്ങളും ചെയ്യുന്നതുപോലെ ഈ ട്വീറ്റിൽ കൂടുതലൊന്നും ചേർക്കേണ്ടതില്ല” അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്ലിംകൾക്ക് പിന്തുണ പ്രഖ്യാപിച്ച കുവൈത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.