ഗോവയിൽ പരീക്കറിന്​ പകരക്കാരനെ തേടി ബി.ജെ.പി

പനാജി: അസുഖ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്​ പകരക്കാരനെ​ തേടി ബി.ജെ.പി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തിങ്കളാഴ്​ച ഗോവയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്നാണ്​​ റിപ്പോർട്ട്​.

പുതിയ മുഖ്യമന്ത്രിയെ നിയമിക്കാൻ​ പരീക്കർ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായുമായി സംസാരിച്ചിരുന്നു. അതിന്​ ശേഷമാണ്​ നടപടിയെന്നും സൂചന​. മാസങ്ങളായി അസുഖ ബാധിതനായതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത്​ തുടരുന്നതിൽ ബുദ്ധിമുട്ടുള്ളതായി പരീക്കർ അറിയിച്ചിരുന്നു.

62കാരനായ പരീക്കറെ പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന്​ ചികിത്സയിലിരിക്കെ പനി പിടിച്ചതിനെ തുടർന്ന്​ കാൻഡോളിം ബീച്ച്​ വില്ലേജിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അർബുദ ബാധയെ തുടർന്ന്​ അമേരിക്കയിൽ വിദഗ്​ധ ചികിത്സയിലായിരുന്ന പരീക്കർ സെപ്​തംബർ ആറിന്​ മടങ്ങിയെത്തിയ ശേഷം പനാജിയിലുള്ള സ്വകാര്യ വസതിയിൽ വിശ്രമത്തിലായിരുന്നു.

Tags:    
News Summary - BJP To Explore Alternatives In Goa-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.