ബിക്കാനീർ: കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന പരാതിയുമായി എത്തിയ സ്ത്രീകളെ ബി.ജെ.പി എം.എൽ.എ അശ്ളീല വാക്കുകൾ വിളിച്ച് അപമാനിച്ചതായി പരാതി. രാജസ്ഥാനിലെ ദംഗർഗഡ് എം.എൽ.എ കൃഷ്ണ റാംനായ് സ്ത്രീകളെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കന്നതിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഗ്രാമത്തിൽ കുഴൽകിണർ വേണമെന്നാവശ്യപ്പെട്ടാണ് ദംഗർഗഡ് മണ്ഡലത്തിലെ സ്ത്രീകൾ കഴിഞ്ഞ ദിവസം എം.എൽ.എ കാണാനെത്തിയത്. എന്നാൽ മുറിക്ക് പുറത്തിറങ്ങി അവരെ കാണാനോ സംസാരിക്കാനോ എം.എൽ.എ തയാറായില്ല. ഏറെ നേരെ കാത്തിരുന്ന് മുഷിഞ്ഞ സ്ത്രീകൾ അവരുടെ പ്രതിനിധിയെ എം.എൽ.എയോട് നേരിട്ട് സംസാരിക്കാൻ വിടുകയായിരുന്നു. എന്നാൽ എം.എൽ.എ അവരോട് വളരെ മോശമായി സംസാരിക്കുകയും ഇറക്കി വിടുകയും ചെയ്തു.
എം.എൽ.എ ഇക്കാര്യം നിഷേധിച്ചു. താൻ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതികരിച്ച കൃഷ്ണ റാംനായ് പരാതി അന്വേഷിച്ച് ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അറിയിച്ചു. 80കാരനായ താൻ അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്നും അതിനാലാണ് വനിതകളെ കാണാൻ പുറത്തിറങ്ങാതിരുന്നതെന്നുമാണ് എം.എൽ.എയുടെ ന്യായീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.