മീററ്റ്: യൂണിഫോമിലുള്ള പൊലീസ് ഒാഫീസറെ ഹോട്ടലിൽ മർദ്ദിച്ച ബി.ജെ.പി കൗൺസിലർ അറസ്റ്റിൽ. യു.പിയിലെ മീററ്റിലാണ് സംഭവം. ബി.ജെ.പി നേതാവായ മനീഷ് കുമാറാണ് യൂണിഫോമിലെത്തിയ പൊലീസ് ഒാഫീസറെ മർദിച്ചത്.
വെള്ളിയാഴ്ച മീററ്റിലെ കൻകാർഖേദ മേഖലയിലാണ് സംഭവം. ഇതിെൻറ വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസുകാരനെ ബി.ജെ.പി നേതാവ് മർദിച്ച വിവരം പുറംലോകമറിഞ്ഞത്.
ബി.ജെ.പി നേതാവിെൻറ ഹോട്ടലിൽ അഭിഭാഷകക്കൊപ്പമെത്തിയ എസ്.െഎയെയാണ് മർദിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന അഭിഭാഷക ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലിലെ വെയ്റ്ററുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്ന്, ഹോട്ടലുടമയായ ബി.ജെ.പി നേതാവ് പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.