ബംഗളൂരു: ഉത്തര കർണാടകയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ ബി.ശ്രീരാമലു. ഉത്തര കർണാടകയോടുള്ള വിവേചനം തുടരുന്നതിെൻറ പശ്ചാത്തലത്തിലാണ് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെ പിന്തുണക്കുന്നതെന്ന് ശ്രീരാമലു പറഞ്ഞു.
ഉത്തര കർണാടകയോടുള്ള വിവേചനം തുടരുകയാണെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഇനിയും കൈയും കെട്ടി നോക്കിയിരിക്കാൻ തങ്ങൾക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീരാമലുവിനൊപ്പം മറ്റ് ചില ബി.ജെ.പി എം.എൽ.എമാരും പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെ പിന്തുണക്കുന്നുണ്ടെന്നാണ് സൂചന. കർണാടകയിലെ കുമാരസ്വാമി സർക്കാർ ഉത്തരകർണാടകയെ അവഗണിക്കുന്നുവെന്നാണ് ബി.ജെ.പി എം.എൽ.എമാരുടെ ആരോപണം.
കർണാടകയിൽ റെഡ്ഢി സഹോദരൻമാരോട് അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ശ്രീരാമലു. സംസ്ഥാനത്ത് ഭരണത്തിലുള്ള ജെ.ഡി.എസ്-കോൺഗ്രസ് സംയുക്ത സർക്കാറിനെ അസ്ഥിരെപടുത്താനാണ് ബി.ജെ.പിയുടെ പുതിയ നീക്കമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.