ബംഗളൂരു: അടുത്ത മാസം നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയിൽ എട്ടു വനിതകളും 52 പുതുമുഖങ്ങളും എട്ട് സാമൂഹിക പ്രവർത്തകരും. ഈ പട്ടികയിൽ ലിംഗായത്തുകൾക്ക് 51ഉം വൊക്കാലിഗർക്ക് 41ഉം കുറുബർക്ക് ഏഴും പട്ടിക ജാതി വിഭാഗത്തിന് 30 ഉം പട്ടിക വർഗ വിഭാഗങ്ങൾക്ക് 16ഉം ഒ.ബി.സി വിഭാഗങ്ങൾക്ക് 32ഉം സീറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ബി.ജെ.പി 189 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.
224 അംഗ നിയമസഭയിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പത് ഡോക്ടർമാരും അഞ്ച് അഭിഭാഷകരും ഒരു വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനും മൂന്ന് വിരമിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും ബി.ജെ.പി ടിക്കറ്റ് നൽകിയിട്ടുണ്ട്. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്.
മന്ത്രിമാരായ ശശികല ജോളി, ആർ. അശോക്, പ്രഭു ചൗഹാൻ, ശങ്കർ മുനിയകാപ്പ, മുനിരത്ന, എസ്.ടി. സോമശേഖർ, വി.സി. പാട്ടീൽ, വാരിതി വസുരാജ്, മുരുകേഷ് നിരണി, സി.സി. പാട്ടീൽ, സുനിൽ കുമാർ, ശിവറാം ഹെബ്ബാർ എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.