ഹൈദരാബാദ്: തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ഉവൈസിയുടെയും സഹോദരന്‍റെയും വായ് മൂടിക്കെട്ടുമെന്ന് ബി.ജെ.പി എം.പി. നിസാമാബാദ് എം.പി അരവിന്ദാണ് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയെയും സഹോദരൻ അക്ബറുദ്ദീൻ ഉവൈസിയെയും ഭീഷണിപ്പെടുത്തിയത്.
തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിൽവന്നാൽ അസദുദ്ദീൻ ഉവൈസി, അക്ബറുദ്ദീൻ ഉവൈസി എന്നിവരുടെ വായ് മൂടിക്കെട്ടും, അവരെ എന്‍റെ വരുതിയിലക്കും. ശിഷ്ടകാലം മുഴുവൻ അവർ എന്നെ സേവിക്കേണ്ടി വരമെന്നും അരവിന്ദ് പറഞ്ഞു.
വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഹിങ്ക്യകളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഉവൈസിക്കെതിരെയും എ.ഐ.എം.ഐ.എമ്മിനുമെതിരെ ബി.ജെ.പി ഇത് തെരഞ്ഞെടുപ്പ് ആയുധമാക്കിയിട്ടുണ്ട്.
ഇവിടെ താമസിക്കുന്നവരെല്ലാം പൗരന്മാരാണ്, എത്ര പാകിസ്ഥാനികളും റോഹിങ്ക്യകളും ഇവിടെ താമസിക്കുന്നുവെന്ന് തെളിയിക്കാൻ ഞാൻ നിങ്ങൾക്ക് 24 മണിക്കൂർ സമയം നൽകാമെന്നും ബി.ജെ.പിയെ ഉവൈസി വെല്ലുവിളിച്ചിരുന്നു.
ഹൈദരാബാദിലെ മേയർ സ്ഥാനത്തേക്ക് ബി.ജെ.പി വിജയിച്ചാൽ റോഹിങ്ക്യകളേയും പാകിസ്താനികളേയും പുറത്താക്കാനായി സർജിക്കൽ സ്ട്രൈക്ക് നടപ്പാക്കുമെന്ന ബി.ജെ.പി തെലങ്കാന അധ്യക്ഷൻ സഞ്ജയ് കുമാറിന് മറുപടിയായാണ് ഉവൈസിയുടെ പ്രതികരണം.
വോട്ടർ പട്ടികയിൽ റോഹിങ്ക്യകളും പാകിസ്താനികളും ഉണ്ടെന്ന ആരോപണം തെളിയിക്കാൻ പല തവണയാണ് ഉവൈസി ബി.ജെ.പിയെ പരസ്യമായി വെല്ലുവിളിച്ചത്. എന്നാൽ അതിനെതിരെ ബി.ജെ.പി നേതൃത്വം ഇതുവരെ കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.