ന്യൂഡൽഹി: ലോക്സഭ സ്പീക്കറായി രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബി.ജെ.പി അംഗം ഒാം ബിർള തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ പിന്തുണയോെടയാണ് പദവിയിലെത്തിയത്.പുതി യ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കു പിന്നാലെ ലോക്സഭയുടെ മൂന്നാംദിന സേമ്മളനത്തിൽ പ്ര ധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒാം ബിർളയുടെ പേര് നിർദേശിച്ചത്.
എൻ.ഡി.എ സഖ്യത്തിൽനിന്നും പ്രതിപക്ഷത്തു നിന്നുമായി 13 പാർട്ടികൾ നാമനിർദേശത്തെ പിന്തുണച്ചു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഡി.എം.കെയുമടക്കം എല്ലാവരും പിന്താങ്ങി.
ആർ.എസ്.എസിൽനിന്ന് ബി.ജെ.പിയിലെത്തിയ 57കാരനായ ഒാം ബിർള ലോക്സഭയിലേക്ക് രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. േനരത്തെ രാജസ്ഥാനിൽ മൂന്നു തവണ എം.എൽ.എയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കക്ഷി നേതാക്കൾ എന്നിവർ പുതിയ സ്പീക്കറെ അനുമോദിച്ചു സംസാരിച്ചു. പിന്നാലെ മന്ത്രിസഭാംഗങ്ങളെ പ്രധാനമന്ത്രി ലോക്സഭക്ക് പരിചയപ്പെടുത്തി. വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.