നാഗ്പുർ: കേന്ദ്ര സർക്കാറിെൻറ ഉപദേശക സ്ഥാനങ്ങളിൽ ഹാർവാഡ് യൂനിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടിയ സാമ്പത്തിക വിദഗ്ധരെ നിയമിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി ആർ.എസ്.എസ് ബന്ധമുള്ള ട്രേഡ് യൂനിയൻ ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്)രംഗത്ത്. ഇന്ത്യയിലെ അടിസ്ഥാന യാഥാർഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരാണ് ഹാർവാഡ് ഉപദേശകരെന്ന് സംഘടന കുറ്റപ്പെടുത്തി. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന നടപടി ബി.ജെ.പി സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ബി.എം.എസ് ദേശീയ ജനറൽ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ ആവശ്യപ്പെട്ടു.
സംഘടന ഭാരവാഹികളുടെ ദ്വിദിന യോഗത്തിെൻറ സമാപനശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 17ന് മറ്റു തൊഴിലാളി യൂനിയനുകളുമായി ചേർന്ന് പാർലമെൻറ് മാർച്ച് നടത്തും. സാധാരണക്കാരും തൊഴിലാളികളും നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് സമരം.
ഹാർവാഡിൽനിന്ന് വരുന്നവർ അവിടത്തെ ചെറിയ സംസ്ഥാനങ്ങൾക്ക് ബാധകമായ കാര്യങ്ങളാണ് ഇന്ത്യപോലെ വലിയ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത്. അത് ഒട്ടും പ്രായോഗികമല്ല. സർക്കാർ തലത്തിലെ എല്ലാ ഉപദേശകരെയും മാറ്റി രാജ്യത്തിെൻറ അടിസ്ഥാനകാര്യങ്ങളിൽ അറിവുള്ളവരെ നിയമിക്കണം. സർക്കാറിെൻറ ഉത്തരവാദിത്തം നിറവേറ്റുന്നത് പൊതുമേഖല സ്ഥാപനങ്ങളാണ്.
ആ രീതിയിലേക്ക് സ്വകാര്യ സ്ഥാപനങ്ങളെയും മാറ്റുകയാണ് ചെയ്യേണ്ടത്. സർക്കാറിെൻറ നയങ്ങൾ സ്വകാര്യ മേഖല നിശ്ചയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പൊതുമേഖല ഒാഹരി വിറ്റഴിക്കലെന്നും പടിഞ്ഞാറൻ സാമ്പത്തിക നയങ്ങൾ കോപ്പിയടിക്കുന്നത് അവസാനിപ്പിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.