ന്യൂഡൽഹി: ബി.ജെ.പി സർക്കാറിെൻറ സാമ്പത്തിക, തൊഴിൽനയങ്ങൾെക്കതിരെ 19 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസിെൻറ പാർലമെൻറ് മാർച്ച് വെള്ളിയാഴ്ച. രാംലീല മൈതാനിയിൽ നിന്ന് രാവിലെ 10 മണിക്ക് പാർലമെൻറ് സ്ട്രീറ്റിലേക്ക് മാർച്ച് ആരംഭിക്കും. അഖിലേന്ത്യനേതാക്കളായ സി.കെ. സജി നാരായണൻ, വ്രിജേഷ് ഉപാധ്യായ, കെ. ലക്ഷ്മ റെഡ്ഡി, ബി. സുരേന്ദ്ര എന്നിവർ നേതൃത്വം നൽകും.
മാർച്ചിൽ കേരളത്തിൽ നിന്ന് ആയിരത്തോളം പ്രവർത്തകർ പെങ്കടുക്കുമെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലക്ഷങ്ങൾ മാർച്ചിൽ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.