ന്യൂഡൽഹി: ബി.ജെ.പി സർക്കാറിെൻറ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിെര സംഘ്പരിവാർ സംഘടനയായ ബി.എം.എസിെൻറ പാർലമെൻറ് മാർച്ച്. മുഴുവന്‍ മേഖലകളിലും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെയും മറ്റ് പദ്ധതി തൊഴിലാളികളുടെയും കാലങ്ങളായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക, എല്ലാ തരത്തിലുമുള്ള കരാര്തൊഴിലുകള് അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ 200 തൊഴില്‍ദിനങ്ങള്‍ നല്‍കുക, നിതി ആയോഗില്‍ തൊഴിലാളി, കര്‍ഷകപ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ 11 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ രാംലീല മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം പതിനായിരങ്ങൾ പെങ്കടുത്തു.
ഭരണഘടനശില്പി അംബേദ്കറാണ് തൊഴില്‍നിയമങ്ങള്‍ തയാറാക്കിയത്. ഇതില്‍ മാറ്റം വരുത്താന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല. തൊഴിലാളികളുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി മാറ്റം വരുത്തുന്നത് അവസാനിപ്പിച്ച് സാമൂഹികസുരക്ഷാകോഡ്, വേജ് ബോര്‍ഡ് തുടങ്ങി തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ദേശീയ പ്രസിഡൻറ് സി. സജിനാരായണൻ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന തൊഴിൽ-സാമ്പത്തികപരിഷ്കാരങ്ങൾ പലതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും നേതാക്കൾ ആരോപിച്ചു. മാർച്ചിന് ശേഷം 28 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് നിവേദനം നൽകി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.