മുംബൈ: സുശാന്ത് സിങ് രാജ്പുതിെൻറ മരണം റിപ്പോർട്ട്ചെയ്ത മാധ്യമങ്ങളുടെ രീതിയെ വിമർശിച്ച് മുംബൈ ഹെകോടതി. അന്വേഷണത്തിലിരിക്കുന്ന കേസിൽ ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് ചോദിക്കുന്നതാണൊ നിങ്ങളുടെ അന്വേഷണാത്മക മാധ്യമപ്രവർത്തനം എന്ന് കോടതി ചോദിച്ചു. വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന ഇത്തരം മാധ്യമപ്രവർത്തനം അനുചിതമാണെന്നും മുംബൈ ഹൈക്കോടതി ബുധനാഴ്ച റിപ്പബ്ലിക് ടിവിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
റിപ്പബ്ലിക് ടി.വി നടത്തിയ 'അറസ്റ്റ് റിയ'ഹാഷ്ടാഗ് പ്രചരണമാണ് കോടതിയെ പ്രകോപിപ്പിച്ചത്. നടൻ സുശാന്ത് സിങ് രാജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട് ചാനൽ സംപ്രേഷണം ചെയ്ത നിരവധി വാർത്താ റിപ്പോർട്ടുകളേയും കോടതി വിമർശിച്ചു. റിപ്പബ്ലിക് ടിവി മൃതദേഹത്തിെൻറ ചിത്രങ്ങൾ സംപ്രേഷണം ചെയ്തത് എന്തുകൊണ്ടാണെന്നും ചാനലിെൻറ അഭിഭാഷക മാൽവിക ത്രിവേദിയോട് കോടതി ചോദിച്ചു.'ഒരു കേസ് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കുേമ്പാൾ ഒരു ചാനൽ ഇത് കൊലപാതകമാണെന്ന് പറയുന്നത് അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിൽപെടുമമോ'എന്നും കോടതി ചോദിച്ചു.
നടൻ സുശാന്തിെൻറ മരണം സംബന്ധിച്ച റിപ്പോർട്ടിങിൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഒരുകൂട്ടം പൊതുതാൽപര്യ ഹരജികളിൽ അന്തിമ വാദം കേൾക്കവേയാണ് ബെഞ്ച് നിരീക്ഷണങ്ങൾ നടത്തിയത്. കേസുകളിൽ മാധ്യമ വിചാരണ നടത്തുന്നതിൽ നിന്ന് ന്യൂസ് ചാനലുകളെ തടയണമെന്നും ഹരജികളിൽ ആവശ്യപ്പെട്ടിരുന്നു. അച്ചടി, ടിവി മാധ്യമങ്ങൾ പിൻതുടരുന്ന സ്വയം നിയന്ത്രിത സംവിധാനത്തിന് കേന്ദ്രം അനുകൂലമാണെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) അനിൽ സിംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.