16 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത പത്തുവയസുകാരന്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 10 വയസ്സുകാരൻ മരിച്ചു. 16 മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ശനിയാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽക്കിണറിൽ വീണത്. ഏകദേശം 39 അടി ആഴത്തിലായിരുന്നു കുട്ടി കുടുങ്ങി കിടന്നത്. ശനിയാഴ്ച രാത്രിയോടെ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കുട്ടിയെ രക്ഷിക്കാൻ വൻ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പുറത്തെത്തിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Tags:    
News Summary - boy rescued from borewell in madhya pradesh dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.