വിജയവാഡ/ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേകപദവി നൽകി കൂടുതൽ കേന്ദ്രസഹായം നൽകാത്തതിൽ പ്രതിഷേധിച്ച് തെലുഗുദേശം പാർട്ടിയുടെ (ടി.ഡി.പി) രണ്ട് കേന്ദ്രമന്ത്രിമാർ ഇന്ന് രാജിവെേച്ചക്കും. രാത്രി വൈകി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വ്യോമയാനമന്ത്രി പി. അശോക് ഗജപതി രാജു, ശാസ്ത്രസാേങ്കതിക സഹമന്ത്രി വൈ. സത്യനാരായണ ചൗധരി എന്നിവരോട് രാജിവെക്കാൻ നായിഡു ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചില്ല. രാജിക്കാര്യത്തിൽ മറ്റ് എം.പിമാരുടെ അഭിപ്രായം തേടിവരുകയാണ്. ഇന്ന് പാർട്ടി നിലപാടിനോട് ബി.ജെ.പി എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കിയായിരിക്കും ടി.ഡി.പിയുടെ അന്തിമ നിലപാട്. ആന്ധ്രക്ക് പ്രത്യേക പദവി ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞതിനുപിന്നാലെയാണ് രാത്രി വൈകി ചന്ദ്രബാബു നായിഡു വാർത്തസേമ്മളനം വിളിച്ചത്.
അതേസമയം, വികസനത്തിൽ പിന്നാക്കം പോയതിനാൽ ജനരോഷം നേരിടുന്ന ടി.ഡി.പിയെ തള്ളി അവരുടെ എതിരാളിയായ ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെ ഒപ്പം കൂട്ടണമെന്ന താൽപര്യത്തിലാണ് ബി.ജെ.പി. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കിയ ജഗൻ മോഹൻ റെഡ്ഡിക്ക് ബി.ജെ.പി പാളയത്തിലേക്ക് പോകുന്നതിനു മുമ്പ് പലവട്ടം ആലോചിക്കേണ്ടി വരും.
സംസ്ഥാനത്ത് മുസ്ലിം, ക്രിസ്ത്യൻ വോട്ടുബാങ്ക് നിർണായകമാണ്. ചന്ദ്രബാബു നായിഡു ബി.ജെ.പി സഖ്യകക്ഷിയായതിനാൽ ഇൗ വോട്ടുബാങ്ക് ജഗെൻറ പക്ഷത്തേക്ക് ചാഞ്ഞാണ് നിൽക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനമാണ് ആന്ധ്ര.
ജഗൻ മോഹൻ റെഡ്ഡി കേന്ദ്രത്തിെൻറ വിവിധ അന്വേഷണ ഏജൻസികൾ തീർത്ത കുരുക്കിലാണ്. വരവിൽക്കവിഞ്ഞ സ്വത്തുണ്ടാക്കിയെന്നതിന് യു.പി.എ ഭരണകാലത്തു തുടങ്ങിയ അന്വേഷണം, ജഗനെ മെരുക്കാനുള്ള ലക്ഷ്യത്തോടെ മോദിസർക്കാർ മിക്കവാറും മരവിപ്പിച്ചു നിർത്തിയിട്ടുണ്ട്. സഖ്യം വിടുമെന്ന് ഭീഷണി മുഴക്കിയ നായിഡു, മറ്റൊരു സഖ്യകക്ഷിയായ ശിവസേനയുമായും പിന്നാമ്പുറ സംസാരം നടത്തുന്നുണ്ട്. ഒന്നിച്ചു നീങ്ങാനുള്ള സാധ്യതകളാണ് ചർച്ചയിൽ. അതിനിടെ, ധനമന്ത്രി അരുൺജെയ്റ്റ്ലി വിശദീകരണവുമായി വീണ്ടും രംഗത്തിറങ്ങി. പ്രത്യേക പദവി ആന്ധ്രക്ക് നൽകിയിട്ടില്ലെങ്കിലും, അതിനൊത്ത പണം കൊടുക്കുന്നുണ്ടെന്നാണ് വിശദീകരണത്തിെൻറ ആകെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.