നോട്ട്​ അസാധുവാക്കൽ: നിലപാട്​ മാറ്റി ചന്ദ്രബാബു നായിഡു

ഹൈദരാബാദ്​: നോട്ട്​ അസാധുവാക്കൽ നടപടി​യിൽ നിലപാട്​ മാറ്റി ആന്ധ്രാ പ്രദേശ്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കള്ളപ്പണം പിടിച്ചെടുക്കാനും സോത്രസ്​ ഇല്ലാത്ത നിക്ഷേപം കണ്ടെടുക്കാനുമെല്ലാം നോട്ട്​ നിരോധം കൊണ്ട്​ കഴിഞ്ഞു. എന്നാൽ കറൻസി പ്രതിസന്ധി നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണെന്ന്​ ചന്ദ്രബാബ​ു നായിഡു അഭിപ്രായപ്പെട്ടു.

നോട്ട്​ അസാധുവാക്കൽ നമ്മൾ ആഗ്രഹിച്ചതല്ല. നാൽപതിലേറെ ദിവസങ്ങൾ പിന്നിടു​േമ്പാഴും സാധാരണ ജനങ്ങളുടെ പ്രശ്​നങ്ങൾക്ക്​ പൂർണമായും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. തെലുഗു ദേശം പാർട്ടി എം.പിമാരുടെ യോഗത്തിലാണു ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ കൈവിട്ടു പോകുന്നതായി തുറന്നടിച്ചത്.

ഹുദ്​ഹുദ്​ ചുഴലിക്കാറ്റ്​ പോലുള്ള ദുരന്തങ്ങളെ നേരിടാൻ നമുക്ക്​ കഴിഞ്ഞെങ്കിലും നോട്ട്​ മാറ്റത്തെ തുടർന്നുള്ള പ്രതിസന്ധി ഇതുവരെ നിയന്ത്രിക്കായില്ല. ദിവസേന രണ്ടു മണിക്കൂറെങ്കിലും താൻ സംസാരിക്കുന്നത്​ നോട്ട് മാറ്റത്തെ കുറിച്ചാണ്​. അതു സംബന്ധിച്ച പരാതികൾ കേട്ട്​ തല പൊളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ സഖ്യകക്ഷികളിൽ ശിവസേനയും അകാലിദളും കറൻസി അസാധുവാക്കൽ നടപടിയോടു വിയോജിപ്പുള്ള കക്ഷികളാണ്. സഖ്യകക്ഷിയായ ടി.ഡി.പിയുടെ നേതാവ് ചന്ദ്രബാബു നായിഡു കൂടി വിയോജിപ്പ്​ പ്രകടമാക്കുന്നതോടെ മുന്നണിയിൽ ബി.ജെ.പി ഒറ്റപ്പെടുകയാണ്​.   
 

 

 

Tags:    
News Summary - 'Breaking My Head Daily'; BJP Ally Chandrababu Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.