ഹൈദരാബാദ്: പ്രമുഖ കുപ്പിവെള്ള കമ്പനികളുടെ പേരിനോട് സാമ്യമുള്ള വെള്ളക്കുപ്പികൾ നിർമിക്കുന്ന കമ്പനികളിൽ റെയ്ഡ്. 30,000 ലേറെ വ്യാജകുടിവെള്ള കുപ്പികൾ പിടികൂടി. കമ്പനികളുടെ പേരിൽനിന്ന് ഒരക്ഷരം മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താണ് വ്യാജൻമാർ കുപ്പിവെള്ളം പുറത്തിറക്കിയിരുന്നത്. ഇതിൽ ഗുരുതരമായ ഗുണനിലവാര പ്രശ്നങ്ങളും കണ്ടെത്തി.
കച്ചെഗുഡയിലെ കെ ടു കിങ് അക്വയിൽ നടത്തിയ റെയ്ഡിൽ ബിസ്‌ലേരി, കിൻലി കമ്പനികളുടെ പേരിനോട് സാദൃശ്യമുള്ള വാട്ടർ ബോട്ടിലുകളാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വെള്ളത്തിലെ ടോട്ടൽ ഡിസോൾവ്ഡ് സോളിഡ് (ടിഡിഎസ്) അളവിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി.
Bisleri എന്ന ബ്രാൻഡിനോട് സാമ്യമുള്ള രീതിയിൽ പേര് അച്ചടിച്ച ‘Brislehri’യും ‘kinley’ എന്ന ബ്രാൻഡിനോട് സാമ്യമുള്ള ‘Kelvey’ എന്നിവയുമാണ് പിടികൂടിയത്. ബ്രിസ്‌ലെരിയുടെ ഒരു ലിറ്ററിന്റെ 5400 കുപ്പികളും 500 മില്ലിയുടെ 12216 കുപ്പികളുമടക്കം 19,268 ലിറ്റർ വെള്ളക്കുപ്പികളാണ് പിടിച്ചെടുത്തത്. കെൽവി ബ്രാൻഡിലുള്ള ഒരു ലിറ്ററിന്റെ 1172 കുപ്പികളും 500 മില്ലിയുടെ 12960 കുപ്പികളും പിടിച്ചെടുത്തു. കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.