മുംബൈ: രാജ്യത്തെ മുസ്ലിംകൾ അപകടത്തിലല്ലെന്നും പണ്ട് ബി.ജെ.പി വിമർശകനായിരുന്നെന്നും ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവനടൻ വിക്രാന്ത് മാസി. തന്‍റെ പുതിയ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടന്‍റെ പരാമർശം.
ഞാൻ ബി.ജെ.പിയുടെ വലിയ വിമര്‍ശകനായിരുന്നു. രാജ്യമാകെ സഞ്ചരിച്ച ശേഷം കാര്യങ്ങള്‍ അത്രക്കൊന്നും മോശമല്ല എന്ന് മനസിലായി. രാജ്യത്തെ മുസ്ലിംകൾ അപകടത്തിലൊന്നുമല്ല -നടൻ പറഞ്ഞു. പുതിയ ചിത്രം ‘ദി സബര്‍മതി റിപ്പോര്‍ട്ട്’ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് വധഭീഷണി ഉണ്ടെന്നും നടൻ പറഞ്ഞു.
പുതിയ പ്രസ്താവനയിൽ നടനെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
മുമ്പ് തന്‍റെ കുടുംബാംഗങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് നടൻ വെളിപ്പെടുത്തിയിരുന്നു. അച്ഛൻ ക്രൈസ്തവ വിശ്വാസിയാണെന്നും അമ്മ സിഖുകാരിയാണെന്നും സഹോദരൻ 17-ാം വയസ്സിൽ വീട്ടുകാരുടെ സമ്മതത്തോടെ ഇസ്‌ലാം സ്വീകരിച്ചെന്നും നടൻ പറഞ്ഞിരുന്നു. മകളെ യുക്തിവാദം പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിക്രാന്ത് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.