ക്രിക്കറ്റ് മാച്ചിനിടെ ബി.ടെക് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് മാച്ചിനിടെ ബി.ടെക് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: കോളജ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിൽ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ സി.എം.ആർ കോളേജ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിനിടെയാണ് വിദ്യാർഥിയുടെ മരണം.

അവസാന വർഷ ബി.ടെക് വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

പിച്ചിന് സമീപം നടക്കുകയായിരുന്നു വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നെന്ന് സി.സി.ടി.വി ദൃശ്യത്തിലുണ്ട്.
മൈതാനത്ത് കളിക്കിടെ തങ്ങളുടെ സുഹൃത്ത് മരിക്കുന്നത് കണ്ട ഞെട്ടലിലാണ് സഹപാഠികൾ.

Tags:    
News Summary - BTech Student Dies Of Heart Attack While Playing Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.