ഫോൺ തകർത്തു, മുടിക്ക് കുത്തിപ്പിടിച്ചു; ബി.ബി.സി റിപ്പോർട്ടർക്ക് പൊലീസിന്‍റെ മർദനം

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹി ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ ബി.ബി.സി ചാനൽ റിപ്പോർട്ടർക്ക് പൊലീസിന്‍റെ മർദനം. ബി.ബി.സി റിപ്പോർട്ടർ ബുഷ്റ ശൈഖിനാണ് മർദനമേറ്റത്.

സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന തനിക്ക് നേരെ പൊലീസ് അതിക്രമം കാട്ടിയെന്നും ഫോൺ പിടിച്ചുവാങ്ങി തകർത്തെന്നും ബുഷ്റ ശൈഖ് പറഞ്ഞു. പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ മുടിക്ക് കുത്തിപ്പിടിച്ചു. ഫോൺ ആവശ്യപ്പെട്ടപ്പോൾ ലാത്തി കൊണ്ട് അടിച്ചു. വളരെ മോശമായ രീതിയിൽ സംസാരിച്ചെന്നും ബുഷ്റ ശൈഖ് മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികളെ പൊലീസ് ക്രൂരമായി നേരിട്ടിരുന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്. ക്യാമ്പസിനുള്ളിൽ കടന്ന പൊലീസ് ലൈബ്രറിക്കുള്ളിലേക്ക് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു.

അനുമതിയില്ലാതെയാണ് പൊലീസ് ക്യാമ്പസിൽ പ്രവേശിച്ചതെന്ന് സർവകലാശാല അധികൃതർ പറയുന്നു. ക്യാമ്പസ് നിലവിൽ പൊലീസ് നിയന്ത്രണത്തിലാണ്.

Tags:    
News Summary - cab protest jamia millia bbc reporter attacked by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.