ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവേ, തലചുറ്റൽ അനുഭവപ്പെട്ട സഹയാത്രക്കാരന് വൈദ്യസഹായം നൽകിയ കേന്ദ്ര സഹമന്ത്രി ഡോ. ഭഗവത് കരാടിന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോക്ടർ കൂടിയായ ഭഗവത് കരാടിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. സഹയാത്രക്കാരൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശിശുരോഗ വിദഗ്ധൻ കൂടിയായ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. അയാൾ തളർന്ന് സീറ്റിലേക്ക് വീഴുന്നത് കാണുകയും ചെയ്തതോടെ അടുത്തേക്ക് പോയി പരിശോധിച്ചു.
അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു, രക്ത സമ്മർദം കുറഞ്ഞിരുന്നെന്നും മന്ത്രി വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ഗ്ലൂക്കോസ് നൽകിയതോടെ യാത്രക്കാരൻ സാധാരണ നിലയിലേക്ക് വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹയാത്രക്കാരന് മന്ത്രി പ്രാഥമിക ചികിത്സ നൽകുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
Hon. MoS Finance @DrBhagwatKarad, a doctor by profession helped a fellow passenger in a @IndiGo6E flight who complained of giddiness and is a hypotension patient. MoS immediately rushed and helped him out. The co-passenger appreciated the Minister's gesture. pic.twitter.com/goSxsbQjsL
— Amit Chavan (@AmitChavan85) November 16, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.