ന്യൂഡൽഹി: ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിവരമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കാണാതയവർ കൊല്ലപ്പെട്ടു എന്നതിന് തെളിവുകൾ ലഭിക്കാത്ത പക്ഷം മരിച്ചെന്ന് സ്ഥിരീകരിക്കുന്നത് തെറ്റാണ്. ഇറാഖിലെ ആറു കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം ഇവർ കൊല്ലപ്പെട്ടതായി അറിവില്ല. ഇന്ത്യൻ പൗരൻമാരെ കണ്ടെത്തുക എന്നത് സർക്കാറിെൻറ ദൗത്യമാണെന്നും സുഷമ സ്വരാജ് ലോക്സഭയിൽ വ്യക്തമാക്കി.
കാണാതായവർ മരിച്ചിട്ടില്ലെന്ന് അറിയിച്ച് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കയാണെന്ന് ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ.
െഎ.എസ് തട്ടികൊണ്ടുപോയവരുടെ ലിസ്റ്റിൽ ഇന്ത്യക്കാരുടെ പേരില്ല. വിഡിയോ ദൃശ്യങ്ങളോ, മൃതദേഹങ്ങളോ കണ്ടെത്തിയിട്ടില്ല. അതിനാൽ കാണാതായാവർ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാൻ കഴിയില്ല. അവരുടെ മരണം സ്ഥിരീകരിച്ച് കുറ്റമേൽക്കാൻ തയാറല്ലെന്നും സുഷമ പറഞ്ഞു.
ജനങ്ങൾ കരുതുന്നത് അവർ കൊല്ലപ്പെട്ടുവെന്നും താൻ കള്ളം പറയുകയാണെന്നുമാണ്. കാണാതായവരുടെ കുടുംബങ്ങളോട് അവർ കൊല്ലപ്പെട്ടിരിക്കാം എന്നു പറയുകയും ചെയ്യുന്നു. എന്നാൽ ഒരാളെങ്കിലും ജീവനോടിരിക്കുന്നുവെങ്കിൽ നിങ്ങളുടെ പ്രതികരണമെന്താവുമെന്നും സുഷമ ചോദിച്ചു.
ഇറാഖിൽ നിർമാണ തൊഴിലാളികളായ 39 പേരെയാണ് മൊസൂളിൽ കാണാതായത്. ഇതിൽ കൂടുതൽ പേരും പഞ്ചാബിൽ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.