കർക്കരെക്കെതിരായ പരാമർശം: പ്രജ്ഞ സിങ്ങിനെതിരെ കേസ്​

ഭോപ്പാൽ: മാലേഗാവ്​ സ്​ഫോടന കേസിലെ പ്രതിയും ഭോപ്പാൽ ബി.ജെ.പി സ്ഥാനാർഥിയുമായ പ്രജ്ഞ സിങ്​ ഠാക്കൂറിനെതിരെ കേ സ്. മു​ംബൈ ഭീകരാക്രണണത്തിൽ വീരമൃത്യു വരിച്ച ഭീകര വിരുദ്ധ സേനാ തലവൻ ഹേമന്ത്​ കർക്കരെക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിൻെറ പേരിലാണ് കേസ്​.

​കോൺഗ്രസിൻെറ പരാതിയിൽ മധ്യപ്രദേശ്​ പൊലീസാണ്​​​ കേസെടുത്തത്​. നേരത്തെ സമാന പരാമർശത്തിൻെറ പേരിൽ തെരഞ്ഞെടുപ്പ്​ കമീഷൻ പ്രജ്ഞ സിങ്ങിന്​ നോട്ടീസയച്ചിരുന്നു.

തന്നെ വേട്ടയാടിയതി​​​​​​​െൻറ കർമഫലമാണ്​ ഐ.പി.എസ്​ ഉദ്യോഗസ്​ഥനായ കർക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താൻ ശപിച്ചിരുന്നെന്നുമാണ്​ പ്രജ്ഞ സിങ്​​ ഭോപാലിൽ ബി​.ജെ.പി പ്രവർത്തകരോട്​ സംസാരിക്കവെ പറഞ്ഞത്​​. പ്രസ്​താവനക്കെതിരെ തെരഞ്ഞെടുപ്പ്​ കമീഷൻ രംഗത്തുവരികയും ബി.ജെ.പി കൈവിടുകയും ചെയ്​തതോടെ ​പ്രജ്ഞ സിങ്​​ പ്രസ്​താവന പിൻവലിച്ചിരുന്നു.

Tags:    
News Summary - case against pragya singh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.