മഥുര: ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് ഉത്തർപ്രദേശിൽ യുവാവിനെതിരെ കേസ്. മുത്തലാഖ് നിയമം നടപ്പിൽ വന്നശേഷം അതനുസരിച്ച് രാജ്യത്ത് രജിസ്റ്റർ ചെയ്ത ആദ്യകേസാണിത്. വ്യാഴാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുചാർത്തിയതോടെ മുത്തലാഖ് നിയമം നിലവിൽവന്നിരുന്നു. ഹരിയാനയിലെ നുഹ് ജില്ലക്കാരനായ ഇക്റം ആണ് കേസിലെ പ്രതി. മഥുരക്കടുത്തുള്ള കൃഷ്ണനഗർ സ്വദേശിയായ ജുമൈറത്തിനെ രണ്ടുവർഷം മുമ്പാണ് ഇയാൾ വിവാഹം കഴിച്ചത്. ഒരുലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു.
വിവാഹശേഷം സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് ജുമൈറത്ത് സ്വന്തം വീട്ടിൽ തിരിച്ചെത്തി. പിന്നാലെ പൊലീസിൽ പരാതി നൽകുകയും െചയ്തു. ഒത്തുതീർപ്പിനായി ദമ്പതികളെ വനിത പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പല തവണ കൗൺസലിങ് നടത്തിയതോടെ ഒരുമിച്ചുപോകാൻ ഇരുവരും ധാരണയിലെത്തിയതായി സബ് ഇൻസ്പെക്ടർ രുചി ത്യാഗി പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ 30ന് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അവിെടയെത്തിയ ദമ്പതികൾ പരസ്പരം സ്നേഹേത്താടെയാണ് പെരുമാറിയത്.
എന്നാൽ, പൊലീസ് സ്റ്റേഷെൻറ പുറത്തിറങ്ങിയതും ഇവർ തമ്മിൽ വഴക്കായി. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ നിവൃത്തിയില്ലെന്നു ഭാര്യാമാതാവ് അറിയിച്ചതോടെ ഇക്റം മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ശലഭ് മാത്തൂർ പറഞ്ഞു. ഭാര്യാമാതാവിെൻറ പരാതിയിലാണ് ഇക്റമിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.