സി.ബി.​െഎ കേസ്: ജസ്​റ്റിസ്​​ എ.കെ. സിക്രിയും പിൻമാറി

ന്യൂഡൽഹി: സി.ബി.​െഎയുടെ ഇടക്കാല ഡയറക്​ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതി​െനതിരെ സുപ്രീംകോടതിയിൽ സമർപ്പിച് ച ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന്​ ജസ്​റ്റിസ്​ എ.കെ. സിക്രിയും പിൻമാറി.

സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ് കഴിഞ്ഞ തിങ്കളാഴ്​ച ​കേസ്​ വാദം കേൾക്കുന്നതിൽ നിന്ന്​ പിൻമാറിയിരുന്നു. ഇതേ തുടർന്നാണ്​ കേസ്​ എ.കെ. സിക്രിയു​െട ബെഞ്ചിന്​ കൈമാറിയത്​. കേസ്​ വെള്ളിയാഴ്​ച പുതിയ ബെഞ്ചി​നു മുമ്പാകെയെത്തും.

അടുത്ത സി.ബി.​​െഎ ഡയറക്​ടറെ തീരുമാനിക്കുന്നതിനായുള്ള പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയിൽ താൻ അംഗമായതിനാലാണ്​ ​കേസ്​ വാദം കേൾക്കുന്നതിൽ നിന്ന്​ പിൻവാങ്ങിയതെന്നാണ്​ രഞ്​ജൻ ഗൊഗോയ്​ നൽകിയ വിശദീകരണം.

Tags:    
News Summary - cbi case; Justice Sikri Recuses From Hearing Plea Against Nageswara Rao as Interim CBI Director -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.