ന്യൂഡൽഹി: തനിക്കെതിരെ ഉയർന്ന അഴിമതിയാരോപണങ്ങൾ നിഷേധിച്ച് അവധിയിലുള്ള സി.ബി.െഎ മേധാവി അലോക് വർമ. കേസന്വേഷണങ്ങളിൽ തികഞ്ഞ ആത്മാർഥതയാണ് കാണിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര വിജിലൻസ് കമീഷന് (സി.വി.സി) ചൊവ്വാഴ്ച നൽകിയ മൊഴിയിൽ അദ്ദേഹം വ്യക്തമാക്കി.
സി.ബി. െഎ ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ, പ്രധാനപ്പെട്ട കേസുകൾ അന്വേഷിക്കുന്ന സി.ബി.െഎ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സി.വി.സി വിവരങ്ങൾ ശേഖരിച്ചുവരുകയാണ്.
വർമെക്കതിരെ കൈക്കൂലി ആരോപണവുമായി സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയാണ് രംഗത്തുവന്നത്. അസ്താനക്കെതിരെ വർമയും ആരോപണം ഉന്നയിച്ചതോെട മുതിർന്ന രണ്ട് ഒാഫിസർമാരോടും അവധിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ ആവശ്യെപ്പടുകയായിരുന്നു.
ഹൈദരാബാദ് കേന്ദ്രമായ ബിസിനസുകാരനിൽനിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിെയന്ന പരാതിയിൽ അസ്താനക്കും മറ്റുമെതിരെ സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ െചയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.