ന്യൂഡൽഹി: നിർബന്ധിത അവധിനൽകി സി.ബി.െഎ ഡയറക്ടറുടെ ചുമതലയിൽനിന്ന് മാറ്റിനിർത്തിയത് ചോദ്യം ചെയ്ത് അലോക് വർമ സമർപ്പിച്ച ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നിയമന സമിതി അറിയാതെ ഡയറക്ടറെ മാറ്റിയത് ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.അലോക് വർമക്കെതിരെ സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന നൽകിയ പരാതി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കേന്ദ്ര വിജിലൻസ് കമീഷൻ നേരെത്ത സുപ്രീംകോടതിക്ക് നൽകിയിരുന്നു.
ഇതേക്കുറിച്ച് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം അലോക് വർമ തിങ്കളാഴ്ച വിശദീകരണം മുദ്രവെച്ച കവറിൽ കൈമാറിയിട്ടുണ്ട്. വിശദീകരണത്തിന് കൂടുതൽ സാവകാശം വേണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. വാദംകേൾക്കൽ നീട്ടിവെക്കാൻ ഉദ്ദേശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.അലോക് വർമക്കെതിരായ അഴിമതി കേസിനേക്കാൾ, അദ്ദേഹത്തെ ചുമതലയിൽനിന്ന് നീക്കിയതിെൻറ ഭരണഘടനപരമായ ഒൗചിത്യമാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.