മല്യയെ നാട്ടിലെത്തിക്കാൻ സി.ബി.​െഎ. സംഘം ലണ്ടനിൽ

ന്യൂഡൽഹി: വിവാദ മദ്യ വ്യവസായി വിജയ്​ മല്യയെ നാട്ടിലെത്തിക്കുന്നതി​​െൻറ ഭാഗമായി സി.ബി.​െഎ-എൻഫോഴ്​സ്​മ​െൻറ്​ സംഘം ലണ്ടനിലെത്തി. സി.ബി.​െഎ അഡീഷനൽ ഡയറക്​ടർ രാകേഷ്​ അസ്​താനയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റിലെ രണ്ട്​ മുതിർന്ന ഉദ്യോഗസ്​ഥരുമുണ്ട്​. 

മല്യയെ കുറിച്ചുള്ള കൃത്യമായ സൂചന ഇന്ത്യക്ക്​ നൽകിയ ബ്രിട്ടീഷ്​ സർക്കാറിനെ രാകേഷ്​ അസ്​താന അഭിനന്ദിച്ചു. മല്യയെ ഇന്ത്യക്ക്​ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട കേസ്​ ബ്രിട്ടീഷ്​ കോടതിയുടെ പരിഗണനയിലാണെന്നും സി.ബി​​.െഎയോ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റോ കേസിൽ നേരിട്ട്​ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ​കേസിൽ​ പ്രോസിക്യൂഷനെ പ്രാഥമികമായി സഹായിക്കുകയെന്നതാണ്​ ഇവരുടെ പ്രധാന ദൗത്യം. മല്യ​െക്കതിരെ ശക്​തമായ കേസ്​ ​ലണ്ടൻ കോടതിയിൽ ഫയൽ ​ചെയ്യേണ്ടതുണ്ട്​. എങ്കിൽ മാത്രമേ ഇയാളെ തിരികെ നാട്ടിലെത്തിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച്​  61കാരനായ മല്യയെ കഴിഞ്ഞ മാസം ലണ്ടൻ പൊലീസ്​ അറസ്​റ്റ്​ ചെയ്​തെങ്കിലും മണിക്കൂറിനകം കോടതി ജാമ്യം നൽകുകയായിരുന്നു. കേസ്​  മേയ്​ 17നാണ്​ വീണ്ടും പരിഗണിക്കുന്നത്​. ഇതിന്​ മുമ്പ്​ മല്യ​ക്കെതിരെയുള്ള തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ്​ ഇന്ത്യൻ അന്വേഷണ സംഘത്തി​​െൻറ തീരുമാനം. എസ്​.ബി.​െഎ, ​െഎ.ഡി.ബി.​െഎ തുടങ്ങിയ വിവിധ ബാങ്കുകളിൽ നിന്നായി​ 9,000 കോടിയുടെ വായ്​പയെടുത്ത്​ മുങ്ങിയെന്നാണ്​ മല്യക്കെതിരായ കേസ്​. 2016 മാർച്ച്​ രണ്ടിനാണ്​ ഇയാൾ രാജ്യം വിട്ടത്​. തുടർന്ന്​ സി.ബി​.െഎയും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റും മല്യക്കെതിരെ കേസെടുക്കുകയും ലണ്ടനിൽ കഴിയുന്ന മല്യയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - cbi team londn to bringback vijay mallya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.