ന്യൂഡൽഹി: രാജസ്ഥാനിലെ ആൽവാറിൽ ആൾക്കൂട്ട കൊലയിൽ പൊലീസിെൻറ പങ്ക് പുറത്തുവന്നത് പാർലമെൻറിൽ ബഹളത്തിനിടയാക്കി. ആൾക്കൂട്ട ആക്രമണത്തിൽ കടുത്ത ഭാഷയിൽ ട്വീറ്റ് ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത പദപ്രയോഗങ്ങളുമായി ബി.ജെ.പി രംഗെത്തത്തി. വിവാദം കനത്തതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജസ്ഥാൻ സർക്കാറിനോട് റിപ്പോർട്ട് തേടി.
ജനങ്ങളെ ഞെരിക്കുകയും മരിക്കാൻ വിടുകയും ചെയ്യുന്നതാണ് മോദിയുടെ പുതിയ മൃഗീയ ഇന്ത്യയെന്ന് ട്വിറ്ററിൽ കുറിച്ച രാഹുൽ ഗാന്ധിയെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ വിദ്വേഷത്തിെൻറ വ്യാപാരിയെന്ന് തിരിച്ചുവിളിച്ചു. ആൾക്കൂട്ട ആക്രമണത്തിനിരയായി മരണാസന്നനായ റക്ബർ ഖാനെ ആറു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ പൊലീസ് മൂന്നു മണിക്കൂറെടുത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. വഴിമധ്യേ അവർ ചായ കുടിക്കാനും നിർത്തി. ഇതാണ് മോദിയുടെ മൃഗീയമായ പുതിയ ഇന്ത്യ. അവിടെ മനുഷ്യത്വം വിദ്വേഷത്തിന് വഴിമാറും. ജനങ്ങളെ ഞെരിച്ച് മരിക്കാൻ വിടുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
കുറ്റകൃത്യം നടക്കുേമ്പാഴെല്ലാം സന്തോഷത്തോടെ ചാടുന്നത് അവസാനിപ്പിക്കണമെന്ന് പിയൂഷ് ഗോയൽ പ്രതികരിച്ചു. സംസ്ഥാന സർക്കാർ കർശന നടപടി ഉറപ്പുനൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സാധ്യമായ തരത്തിൽ സമൂഹത്തെ ഭിന്നിപ്പിച്ചശേഷം മുതലക്കണ്ണീരൊഴുക്കുകയാണ് രാഹുൽ ചെയ്യുന്നത്. ഇത് മതിയാക്കാനായെന്നും രാഹുൽ വിദ്വേഷത്തിെൻറ വ്യാപാരിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്വേഷത്തിെൻറ ഏറ്റവും മോശമായ രൂപങ്ങൾക്ക് ഭഗൽപുരിലും നെല്ലിയിലും 1984ലും കാർമികത്വം വഹിച്ചത് രാഹുൽ ഗാന്ധിയുടെ കുടുംബമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിമർശിച്ചു.
ശൂന്യവേളയിൽ കോൺഗ്രസ് എം.പി കരൺ സിങ് യാദവാണ് വിഷയം ഉന്നയിച്ചത്. രാജസ്ഥാനിൽ നടക്കുന്ന നാലാമത്തെ സംഭവമാണിതെന്ന് യാദവ് പറഞ്ഞു. ഗോരക്ഷകർ എന്ന് അവകാശപ്പെടുന്നവരാണ് കൊലയാളികളെന്നും പൊലീസ്, ഇരയെ ആശുപത്രിയിലെത്തിക്കാതെ സമയം പാഴാക്കിയെന്നും കുറ്റപ്പെടുത്തി. എന്നാൽ, അതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.