നമീബിയയിൽനിന്ന് പറന്നെത്തിയ ചീറ്റ വൃക്കരോഗം മൂലം ചത്തു

ഭോപ്പാൽ: നമീബിയ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്. കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണിത്. വൃക്കരോഗമാണ് ചീറ്റയുടെ മരണകാരണമെന്നാണ് റിപ്പോർട്ട്. 5.5 വയസുള്ള സാഷയെ നമീബിയിൽ നിന്നുമാണ് ഇന്ത്യയിലെത്തിച്ചത്. ജനുവരിയിൽ സാഷയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ക​ണ്ടെത്തിയപ്പോൾ അടിയന്തര മെഡിക്കൽ സംഘത്തെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ചീറ്റയ്ക്ക് അണുബാധ ഉണ്ടായിരുന്നുവെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്തംബർ 17 ന് നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റപ്പെട്ട എട്ട് ചീറ്റപ്പുലികളിൽ നാലര വർഷത്തിലേറെ പ്രായമുള്ള സാഷയും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

2022 ഓഗസ്റ്റ് 15 ന് നമീബിയയിൽ നടത്തിയ അവസാന രക്തപരിശോധനയിൽ  ചീറ്റയുടെ ക്രിയേറ്റിനിൻ അളവ് 400-ന് മുകളിലാണ്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ ചീറ്റക്ക് വൃക്ക അണുബാധ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി ഇത് ചൂണ്ടികാണിക്കപ്പെടുകയാണ്.  2022 സെപ്തംബർ 17 നാണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എത്തിയ ചീറ്റകളിലൊന്നാണിപ്പോൾ ചത്തത്. 

Tags:    
News Summary - Cheetah flown from Namibia dies due to kidney ailment in Kuno National Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.