ന്യൂഡൽഹി: വ്യാജ പാസ്പോർട്ട് ചമച്ച കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ഏഴുവർഷം തടവ് ശിക്ഷ. ഛോട്ടാരാജനടക്കം നാല് പേർക്കാണ് ഡൽഹി പട്യാല ഹൗസ് കോടതി കോടതി ശിക്ഷ വിധിച്ചത്. ഇവർ 15000 രൂപ പിഴ അടക്കണമെന്നും വിധിയിലുണ്ട്. ഇവർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
പാസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥരായ ജയശ്രീ ദത്താത്രേയ റഹാതോ, ദീപക് നട്വർലാൽ, ലളിത ലക്ഷ്ണൺ എന്നിവരുടെ സഹായത്തോടെ മോഹൻ കുമാർ എന്ന പേരിൽ ഛോട്ടാരാജൻ വ്യാജ പാസ്പോർട്ട് നിർമിച്ചുവെന്നായിരുന്നു കേസ്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായ മൂന്നുപേരും ഇപ്പോൾ ജാമ്യത്തിലാണ്.
മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, മയക്ക് മരുന്ന് കടത്തൽ തുടങ്ങിയ 85ഓളം കേസുകളാണ് ഛോട്ടാരാജനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. 2015ൽ ഇൻഡനോഷ്യൻ പൊലീസാണ് ഛോട്ടാരാജനെ ഇന്ത്യക്ക് കൈമാറിയത്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.