ചീഫ് ജസ്റ്റിസുമാരെ നിയമിക്കാന്‍ ശിപാര്‍ശ

ന്യൂഡല്‍ഹി: ഒമ്പത് ഹൈകോടതികളില്‍ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തു. ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഒരേ സമയത്ത് ഏറ്റവും കൂടുതല്‍ ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനമാകുമിത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത (മധ്യപ്രദേശ്), അഭിലാഷ കുമാരി (ത്രിപുര), ബി.ഡി. അഹ്മദ് (ജമ്മു-കശ്മീര്‍), പ്രദ്പ് നന്ദ രാജോഗ് (രാജസ്ഥാന്‍), രാജേന്ദ്ര മേനോന്‍ (പട്ന), ടി. വൈഫേയി (ഹൈദരാബാദ്), എച്ച്.ജി. രമേശ് (മദ്രാസ്), പി.കെ. മൊഹന്തി (ഝാര്‍ഖണ്ഡ്) എന്നിവരെ നിയമിക്കാനാണ് കൊളീജിയത്തിന്‍െറ ശിപാര്‍ശ.

Tags:    
News Summary - chif justice in supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.