നോട്ട് ക്യൂവില്‍ പിറന്നവന്‍ ഖജാന്‍ജി നാഥ്

കാണ്‍പുര്‍: നോട്ട് നിരോധനത്തിന്‍െറ ദുരിതം പേറി ബാങ്കില്‍ ക്യൂനിന്ന കുഞ്ഞിന് എന്തു പേരിടണം?
സ്വന്തം അധ്വാനത്തില്‍ ബാക്കിയായ ചില്ലറ പണം വാങ്ങാന്‍പോലും ക്യൂ നില്‍ക്കേണ്ടിവന്ന ദുരവസ്ഥയെ അന്വര്‍ഥമാക്കി സര്‍വേശ ദേവി ക്യൂവില്‍ പിറന്ന ആണ്‍കുഞ്ഞിന് ‘ഖജാന്‍ജി നാഥ്’ എന്നു പേരിട്ടു.

കാണ്‍പുരിലെ സര്‍ദാര്‍പുര്‍ സ്വദേശിയായ സര്‍വേശ ദേവി ജിന്‍ജാകിലെ പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ ക്യൂവില്‍ പണമെടുക്കാന്‍ നില്‍ക്കുന്നതിനിടെ തന്‍െറ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട സര്‍വേശ ദേവിക്ക് ബാങ്ക് ജീവനക്കാരാണ് പ്രസവത്തിന് സൗകര്യമൊരുക്കിയത്. നോട്ട് റദ്ദാക്കല്‍ അതിജീവിച്ച കുഞ്ഞിന് താന്‍ ഖജാന്‍ജി നാഥ് എന്നല്ലാതെ മറ്റെന്ത് പേരാണിടേണ്ടിയിരുന്നതെന്നാണ് സര്‍വേശ ദേവി ചോദിക്കുന്നത്.

Tags:    
News Summary - child who born in a note que

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.