ബെയ്ജിങ്: സിക്കിംമേഖലയിലെ സൈനികസാന്നിധ്യം സംബന്ധിച്ച് തങ്ങൾ തുടരുന്ന സംയമനം നെല്ലിപ്പടിയിലാണെന്ന മുന്നറിയിപ്പുമായി ചൈന. ഇരുരാജ്യങ്ങളുെടയും ൈസനികർ അതിർത്തിയിൽ മുഖാമുഖം നിൽക്കുന്ന സാഹചര്യത്തിൽ തങ്ങൾ പരമാവധി വിട്ടുവീഴ്ചചെയ്തതായും ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഉഭയകക്ഷിബന്ധങ്ങളുടെ സുഗമമായ പുരോഗതിക്ക് അതിർത്തിയിൽ സമാധാനാന്തരീക്ഷം അനിവാര്യമാണെന്ന ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിെൻറ പ്രസ്താവനക്കുപിന്നാലെയാണ് ചൈനയുടെ പ്രകോപനപരമായ പ്രതികരണം.
നയതന്ത്രനീക്കങ്ങളിലൂെട പരസ്പരധാരണയോടെയുള്ള പ്രശ്നപരിഹാരമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാൽ ബെഗ്ളെ ന്യൂഡൽഹിയിൽ പറഞ്ഞു. നയതന്ത്രനീക്കങ്ങളിൽ ഭൂട്ടാനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ലാമിൽ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികർ ആദ്യം പിൻവാങ്ങുകയും ചർച്ചകളിലൂടെ പ്രശ്നപരിഹാരം വേണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ഭൂട്ടാൻ അതിർത്തിയിലെ ട്രൈജങ്ഷന് സമീപം ചൈന റോഡ്നിർമാണം തുടങ്ങിയതോടെയാണ് ഇന്ത്യൻസൈനികർ അേങ്ങാട്ട് നീങ്ങിയത്. ജൂൺ 16 മുതൽ ഇരുരാജ്യങ്ങളുടെയും സൈനികർ അവിടെ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ സൈനികർ അതിർത്തിയിൽ അതിക്രമിച്ചുകയറി എന്നാണ് ചൈന ഉന്നയിക്കുന്ന ആരോപണം. പ്രശ്നപരിഹാരത്തിന് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നടപടി ത്വരിതഗതിയിലാക്കണമെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം വക്താവ് റെൻ ഗുവോ ക്വിയാങ് പറഞ്ഞു.
മസ്ഉൗദ് അസ്ഹർ: ചൈനക്ക് മറുപടിയുമായി ഇന്ത്യ പാകിസ്താനിലെ ജയ്ശെ മുഹമ്മദ് മേധാവി മസ്ഉൗദ് അസ്ഹറിെന ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എൻ നീക്കത്തിന് തടസ്സവാദം ഉന്നയിക്കുന്ന െെചനയുടെ നിലപാടിൽ വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാൽ ബഗ്ളെ നടുക്കം പ്രകടിപ്പിച്ചു. എല്ലാത്തരത്തിലുള്ള ഭീകരതക്കെതിരെയും പോരാടാൻ രാജ്യങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങളിൽ അസ്ഹറിെൻറ പങ്ക് വസ്തുതയാണ്. എല്ലാവർക്കും അറിവുള്ളതാണ്- ബഗ്ളെ തുടർന്നു. അസ്ഹറിനെ ആഗോള ഭീകരപട്ടികയിൽെപടുത്തണമെന്ന ആവശ്യെത്ത അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയവ പിന്തുണച്ചിട്ടും ചൈന എതിർക്കുകയാണ്. ജയ്ശെ മുഹമ്മദ് എന്ന സംഘടനക്ക് ഇതിനകം യു.എൻ. നിരോധം ഏർപ്പെടുത്തിയിട്ടുണ്ട.് എന്നാൽ, അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ആവർത്തിച്ചുള്ള നീക്കം ചൈന മാത്രം വീറ്റോ ചെയ്യുകയാണ്.
ചൈനയുടെ അവകാശവാദം അർഥരഹിതെമന്ന് ചൈനീസ് വിദഗ്ധൻ അരുണാചൽപ്രദേശിനുമേലുള്ള ചൈനയുടെ അവകാശവാദം അർഥരഹിതമാണെന്ന് ചൈനീസ് യുദ്ധകാര്യ വിദഗ്ധൻ വാങ് താവോ താവോ. വർഷങ്ങളായി ഇന്ത്യയുടെയും ചൈനയുടെയും തർക്കവിഷയമായ ഇൗ പ്രദേശം ചൈനയെ സംബന്ധിച്ച് ഒട്ടും വിലെപ്പട്ട സ്വത്തല്ലെന്ന് പ്രമുഖ ചൈനീസ് വെബ്സൈറ്റായ ഷിഹു ഡോട്ട് കോമിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി. അരുണാചൽ പ്രദേശിനെ ‘ദക്ഷിണ തിബത്ത്’ എന്ന് വിശേഷിപ്പിച്ചാണ് ചൈന അവകാശവാദം നടത്തുന്നത്. ഇൗയിടെ തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് മേഖലയിലെ ആറ് സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി ചൈന പ്രകോപനവും സൃഷ്ടിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം അർഥരഹിതമാണ്. കാരണം, തർക്കപ്രദേശങ്ങൾ ഇരുരാജ്യങ്ങളുടെയും വികസനത്തിന് അനുയോജ്യമല്ല. മാത്രമല്ല, ഇൗ പ്രദേശങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ, ഭരണനിർവഹണ ചെലവ് അതിഭീമമാണ്. അതുകൊണ്ടുതന്നെ, സുരക്ഷാതാൽപര്യങ്ങൾക്ക് ഹാനികരമാകാത്തിടത്തോളം ഇൗ പ്രദേശങ്ങൾക്കുവേണ്ടി ഇന്ത്യയുമായി ചൈന യുദ്ധത്തിന് തയാറാകുമെന്ന് കരുതാനാകില്ല. കാർഷികാഭിവൃദ്ധി പോലെ തിബത്തുകാരെ സ്വയം ശാക്തീകരിക്കുന്ന ഘടകങ്ങളുമുണ്ട്്. അതുകൊണ്ടുതന്നെ ചൈനയെ സംബന്ധിച്ച് തന്ത്രപരമായ പ്രാധാന്യം മേഖലക്കില്ലെന്നും വാങ് താവോ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.