സി.സി.ടി.വിയിൽ കുടുങ്ങി; കാറപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

മംഗളൂരു: ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ച സംഭവത്തിൽ  കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. ഉഡുപ്പി പ്രാദേശിക നേതാവ് ബേലാപ്പു ദേവിപ്രസാദ് ഷെട്ടിയുടെ മകൻ പ്രജ്വൽ ഷെട്ടിയാണ്(26) അറസ്റ്റിലായത്.

നവംബർ 11ന് രാവിലെ ഉഡുപ്പി ജില്ലയിലെ ബെലാപ്പു പ്രദേശത്ത് നടന്ന അപകടത്തിൽ മുഹമ്മദ് ഹുസൈനാണ് (39) മരിച്ചത്. അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട കാർ ഡ്രൈവർ പ്രജ്വൽ ഷെട്ടിയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് വ്യക്തമായത്.

പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, മുഹമ്മദ് ഹുസൈൻ ബേലാപ്പുവിൽ ബൈക്കിൽ പോകുമ്പോൾ അമിതവേഗതയിലെത്തിയ പ്രജ്വൽ ഷെട്ടി ഓടിച്ച എസ്.യു.വി കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഹുസൈൻ തൽക്ഷണം മരിച്ചു. കാർ ബൈക്കിലേക്ക് കാർ ഇടിച്ചുകയറുന്നതും അപകടം നടന്നയുടനെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രജ്വൽ ഷെട്ടി പിടികൂടുന്നത്.

Tags:    
News Summary - Karnataka Congress leader’s son runs over biker with speeding SUV in Udupi, shocking incident caught on CCTVs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.