ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ മുസ്ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. വ്യാപക വിമർശനത്തിനിടെ പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുമതി തേടി നടത്തിയ ചർച്ചയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14 തകർക്കുന്നതാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധം -പി.കെ. കുഞ്ഞാലിക്കുട്ടി
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വിഷയത്തിൽ കുഞ്ഞാലിക്കുട്ടി നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
ബില്ലിനെതിരെ മുസ്ലിം ലീഗ് എം.പിമാർ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.