ജമ്മുവിൽ വീണ്ടും പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ ലംഘനം: ഒരാൾക്ക് പരിക്ക്

കേരൻ: ജമ്മു കശ്മീരിലെ കേരൻ മേഖലയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിവിലിയന് പരിക്കേറ്റു. 

നിരന്തമുണ്ടാകുന്ന വെടി നിർത്തൽ കരാർ ലംഘനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ ഡി.ജി.എം.ഒ(ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻ) അനിൽ ചൗഹാൻ പാക്കിസ്താൻ ഡി.ജി.എം.ഒയുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.  

പാക്കിസ്താൻ നുഴഞ്ഞുകയറി അക്രമിക്കുക‍യാണെന്നും അതിനെ ചെറുത്തു നിൽക്കാനാണ് ഇന്ത്യ വെടിവെപ്പ് നടത്തിയതെന്നും അനിൽ ചൗഹാൻ കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയാണ് വെടിവെപ്പ് നടത്തിയതെന്ന നിലപാടിലായിരുന്നു പാകിസ്താൻ. 

Tags:    
News Summary - Civilian injured in ceasefire violation in Keran sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.