ഗൂഡല്ലൂർ: കൈക്കൂലിക്കെതിരെ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടാൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രി സ്റ്റാലിന്റെ ഓഫിസിൽ നേരിട്ട് വിളിച്ച് പരാതിപ്പെടാം.
വീട്ടു നമ്പർ, വീട് നിർമാണ പ്ലാൻ, കുടിവെള്ളം, വൈദ്യുതി കണക്ഷൻ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് നഗരസഭകളിലും പഞ്ചായത്തുകളിലും നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ പണം ആവശ്യപ്പെടുകയോ വീട് ഒഴിപ്പിക്കാൻ ഭീഷണിപ്പെടുത്തുകയോ ഗുണ്ടാസംഘങ്ങളെ അയക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ മൊബൈൽ ഫോൺ നമ്പറിലേക്ക് വിളിച്ചു സഹായം തേടാം.
അധികാരികളോ മറ്റ് ഭരണസമിതി അംഗങ്ങളോ രാഷ്ട്രീയ പാർട്ടി നേതാക്കളോ ആരായാലും കൈക്കൂലി ആവശ്യപ്പെട്ടാൽ ഒരു മടിയും കൂടാതെ വിളിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫോൺ: 9443146857, 044 25670930, 044 2567144, സ്പെഷൽ സെൽ ഫോൺ നമ്പർ: 04425672345, 04425672283.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.