‘യു.​പി​യി​ൽ ജീ​വി​ക്ക​ണോ, യോ​ഗി നാ​മം ജ​പി​ക്കൂ...’

മീറത്ത്: ‘യോഗിയുടെ നാമം ജപിച്ചില്ലെങ്കിൽ യു.പി വിടുക’ ഉത്തർ പ്രദേശിലെ മീറത്തിൽ ജില്ല മജിസ്ട്രേറ്റ് ആസ്ഥാനത്തിന് സമീപം ഉയർന്ന ബോർഡ് നൽകുന്ന താക്കീതാണിത്. ഉത്തർപ്രദേശിൽ ജീവിക്കണമെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ നാമം ജപിക്കുക, അല്ലെങ്കിൽ സംസ്ഥാനം വിട്ടുപോവുക. യോഗി ആദിത്യനാഥ് തന്നെ സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയാണ് വിവാദമായ ബോർഡ് ഉയർത്തിയത്.

ബോർഡിൽ മുഖ്യമന്ത്രി ആദിത്യനാഥി​െൻറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രവും നൽകിയിട്ടുണ്ട്. വിവാദമായതോടെ ആരാണ് ബോർഡിനു പിന്നിലെന്ന് അന്വേഷണം ആരംഭിച്ചതായി ജില്ല പൊലീസ് സൂപ്രണ്ട് രവീന്ദർ ഗൗഡ് അറിയിച്ചു. കഴിഞ്ഞദിവസം യുവ വാഹിനി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സദാചാര ഗുണ്ടകൾ ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും മുസ്ലിം ചെറുപ്പക്കാരനെയും സുഹൃത്തായ യുവതിയെയും മർദിക്കുകയും ഇതി​െൻറ വിഡിേയാ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Tags:    
News Summary - up cm yogi adithyanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.