ന്യൂഡൽഹി: കൽക്കരിയിടപാട് കേസിൽ മുൻ പ്രധാനമന്ത്രിയുടെ ഒാഫിസ് സി.ബി.െഎ അന്വേഷണപരിധിയിൽ. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണിത്. കൽക്കരിയിടപാട് സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ സി.ബി.െഎ ചോദ്യംചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥർക്കെതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 2014 -17 കാലയളവിൽ സ്ത്രീധനം, മോശം പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഭർത്താക്കന്മാർക്കെതിരെ വിദേശത്തെ ഇന്ത്യൻ ദൗത്യസംഘത്തിന് 3768 പരാതികൾ നൽകിയതായി സർക്കാർ േലാക്സഭയെ അറിയിച്ചു. ലോക്സഭയിൽ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് രേഖാമൂലം അറിയിച്ചതാണിത്.
2014 -16 കാലയളവിൽ ഏകദേശം 26,500 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ഗംഗാറാം ആഹിർ രാജ്യസഭയെ അറിയിച്ചു. 2016ൽ 9474ഉം 2015ൽ 8934ഉം 2014ൽ 8068ഉം വിദ്യാർഥികളാണ് ജീവനൊടുക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016ൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തത് മഹാരാഷ്ട്രയിലാണ് (1350). പശ്ചിമ ബംഗാളും തമിഴ്നാടും മധ്യപ്രദേശുമാണ് തൊട്ടുപിന്നിൽ.
2017 ജൂലൈ മുതൽ 2018 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഒമ്പതു ലക്ഷത്തിലേറെ മുതിർന്ന പൗരന്മാരുടെ റെയിൽവേ ആനുകൂല്യങ്ങൾ ഒഴിവാക്കിയതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്ൻ ലോക്സഭയിൽ അറിയിച്ചു. അതോടൊപ്പം 8.55 ലക്ഷം മുതിർന്ന പൗരന്മാരുടെ ആനുകൂല്യങ്ങൾ 50 ശതമാനമായി വെട്ടിക്കുറച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.