പെരുമാറ്റച്ചട്ടം ലംഘിച്ചു; മോദിക്കെതിരെ അന്വേഷണം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന്​ ആരോപിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതി രെ കോൺഗ്രസ്​ നൽകിയ പരാതിയിൽ അന്വേഷണത്തിന്​ ഉത്തരവ്​. അഹ്​മദാബാദിലെ ജില്ലാ തെരഞ്ഞെടുപ്പ്​ ഓഫിസറോട്​ പരാതി അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ ഉ​േദ്യാഗസ്​ഥൻ എസ്​. മുരളീകൃഷ്​ണ പറഞ്ഞു.

ചൊവ്വാഴ്​ച രാവിലെ വോട്ടു ചെയ്യാൻ റാണിപ്​ മേഖലയിലെ ബൂത്തിലേക്ക്​ തുറന്ന ജീപ്പിൽ വന്നുവെന്നും ഇരുവശത്തും ജനങ്ങൾ തടിച്ചു കൂടിയിരുന്നുവെന്നും പരാതിയിലുണ്ട്​. വോട്ട്​ ചെയ്​തശേഷം ബൂത്തിൽനിന്ന്​ കുറച്ച്​ മാറി മോദി മാധ്യമങ്ങളോട്​ സംസാരിച്ചു. തുടർന്ന്​ റോഡ്​ഷോ നടത്തിയതായും പരാതിയിൽ പറയുന്നു.

Tags:    
News Summary - Code of conduct Narendra Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.