ഗുഡ്ഗാവ്: ഹരിയാനയിൽ സി.ബി.എസ്.ഇ റാങ്ക് ജേതാവ് കൂട്ടബലാൽസംഘത്തിനിരയായി. ഉയർന്ന റാങ്ക് നേടിയതിന് രാഷ്ട്രപതിയിൽ നിന്ന് മെഡൽ നേടിയ 19കാരിയാണ് കൂട്ടബലാൽസംഘത്തിന് ഇരയായത്. ബുധനാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.
പെൺകുട്ടിയുടെ ബോധം മറയുന്നത് വരെ പീഡിപ്പിച്ച ശേഷം ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. റിവാരി ഗ്രാമത്തിലെ കോച്ചിങ് ക്ലാസിലേക്ക് പോകുന്ന വഴി കാറിലെത്തിയ യുവാക്കളുടെ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തെൻറ ഗ്രാമത്തിലുള്ളവർ തന്നെയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.
പെൺകുട്ടിയുടെ പരാതി സ്വീകരിക്കാൻ പൊലീസ് ആദ്യം വിസമ്മതിച്ചുവെന്ന് ആരോപണമുണ്ട്. പിന്നീട് നിരവധി പൊലീസ് സ്റ്റേഷനുകളിൽ പോയാണ് പരാതി നൽകാൻ കഴിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കുറ്റകൃത്യം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയിലല്ല എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെന്ന് പിന്നീട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.