ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശിപാർശ ചെയ്യുന്നവരെക്കുറിച്ച് വിശദ പരിേശാധന നടത്തുന്ന സർക്കാർ നടപടി കൊളീജിയം ചോദ്യം ചെയ്തു. ഹൈകോടതി ജഡ്ജിമാരായി ശിപാർശ ചെയ്യപ്പെടുന്ന അഭിഭാഷകരുടെയും ജുഡീഷ്യൽ ഒാഫിസർമാരുടെയും കാര്യത്തിലാണ് ഇത്തരം പരിേശാധന നടത്തുന്നത്.
അഡ്വക്കറ്റുമാരാണെങ്കിൽ അവർ വാദിച്ച് ജയിച്ച കേസുകളും ജുഡീഷ്യൽ ഒാഫിസർമാരാണെങ്കിൽ കേസുകൾ നീട്ടിവെപ്പിച്ചത്, കേസുകൾ വാദം കഴിഞ്ഞ് വിധി പറയാനെടുത്ത സമയം എന്നിവയെല്ലാം വിശദമായി പരിേശാധിക്കുകയാണിപ്പോൾ ചെയ്യുന്നത്. അവ സംഗ്രഹിച്ച് റിപ്പോർട്ടാക്കി നിയമ മന്ത്രാലയം കൊളീജിയത്തിന് അയച്ചുകൊടുക്കുകയാണ്. 2017 ജൂലൈയിലാണ് ഇത്തരം വിശദമായ പരിശോധന നിയമ മന്ത്രാലയം തുടങ്ങിയത്. ഇത് അനാവശ്യമാെണന്നാണ് കൊളീജിയം സർക്കാറിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.