കെ.എം. ജോസഫി​െൻറ നിയമനം: ഇന്ന്​ കൊളീജിയം ചേരും

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ കെ.എം ജോസഫി​​​െൻറ സുപ്രീം കോടതി ജഡ്​ജി നിയമനം ചർച്ച ചെയ്യാൻ ഇന്ന്​ കൊളീജിയം വീണ്ടും ചേരും. മുതിർന്ന അഞ്ചംഗ ജഡ്​ജിമാരടങ്ങുന്നതാണ്​ കൊളീജിയം. നേരത്തെ കൊളീജിയം നൽകിയ കെ.എം. ജോസഫി​​​െൻറ നിയന ശിപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. അതേസമയം, കെ.എം. ജോസഫി​െനാപ്പശെിപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്​ജിയായി സത്യപ്രതിജ്​​ഞ ചെയ്​തിരുന്നു. 

കെ.എം. ജോസഫി​​​െൻറ നിയമന ശിപാർശ തിരിച്ചയച്ച കേന്ദ്ര നടപടിയിൽ മുതിർന്ന ജഡ്​ജിമാർ രൂക്ഷമായ വിമർശനം ഉന്നായിച്ച സാഹചര്യത്തിലാണ്​ കൊളീജിയം ശിപാർശ വീണ്ടും പരിഗണിക്കുന്നത്​. ജോസഫി​​​െൻറ പേര്​ വീണ്ടും കൊളീജയം ശിപാർശ ചെയ്​താൽ ഇനി നിയമനം വൈകിപ്പിക്കാമെന്നല്ലാതെ തടയാൻ സർക്കാറിനാകില്ല. 

2016ൽ ഉത്തരാഖണ്ഡ്​ സർക്കാറിനെ പിരിച്ചു വജിട്ട്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസായലിരുന്ന കെ.എം ജോസഫായിരുന്നു. ഇൗ നടപടിയാണ്​ കേന്ദ്രത്തെ ചൊടിപ്പിച്ചത്​. 
 

Tags:    
News Summary - Collegium Meets Today to Reconsoder the Appoinment Of KM Joseph - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.