സാമുദായിക സംഘർഷം: ബഹറാംപുരിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം –കൊൽക്കത്ത ഹൈകോടതി

കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെ ഏപ്രിൽ 13നും 17നും രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ ബഹറാംപുർ ലോക്സഭ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ച് കൊൽക്കത്ത ഹൈകോടതി. നാലാംഘട്ടത്തിൽ മേയ് 13നാണ് ഈ മണ്ഡലത്തിൽ വോട്ടെടുപ്പ്.

സംഘർഷത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോൾ രണ്ടു കൂട്ടർ സംഘർഷത്തിലേർപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പ് മറ്റൊരു പ്രശ്നത്തിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ അവർക്ക് ഒരു ജനപ്രതിനിധിയുടെ ആവശ്യമുണ്ടെന്നും തോന്നുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

സംഭവത്തിൽ എൻ.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം, കേസ് സി.ഐ.ഡി അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്വ. അമിതേഷ് ബാനർജി കോടതിയെ അറിയിച്ചു. ഹരജികൾ വീണ്ടും 26ന് പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - Communal conflict: Elections in Baharampur should be postponed - Calcutta High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.