ലഖ്നൗ: മുൻ മുഖ്യമന്ത്രി കല്യാൺ സിങിെൻറ മരണത്തിൽ അനുശോചനം അറിയിച്ച അലീഗഢ് മുസ്ലിം സർവകലാശാല വൈസ് ചാൻസലർക്കെതിരെ കാമ്പസിൽ പോസ്റ്റർ പ്രചരണം. സർവകലാശാല വിദ്യാർഥികളുടെ പേരിലുള്ള പോസ്റ്ററിൽ കുറ്റവാളിക്കായി പ്രാർഥിക്കുന്നത് മറക്കാനാവാത്ത കുറ്റമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കല്യാൺ സിങ് ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതി മാത്രമല്ല, സുപ്രീംകോടതി വിധി അനുസരിക്കാത്ത നിഷേധി കൂടിയാണെന്ന് പോസ്റ്ററിൽ പറയുന്നു.
അലീഗഢിെൻറ ചരിത്രത്തിന് നാണക്കേടാണ് വി.സിയുടെ പ്രവൃത്തിയെന്നും പരാമർശമുണ്ട്. താരിഖ് മൻസൂർ ആണ് വൈസ് ചാൻസലർ. പോസ്റ്ററിനെതിരെ ഉത്തർ പ്രദേശ് സർക്കാർ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.
പോസ്റ്ററുകൾക്ക് പിന്നിലെ താലിബാനി ചിന്തയുള്ളവരെ അതേ രീതിയിൽ കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹ്സിൻ റാസ പറഞ്ഞു. മറ്റുള്ളവർക്ക് പാഠമാകുന്ന രീതിയിൽ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.