ആന്ധ്രയിൽ കോൺഗ്രസ്​ തനിച്ച്​ മത്​സരിക്കും

ആന്ധ്രയിൽ കോൺഗ്രസ്​ തനിച്ച്​ മത്​സരിക്കും

അമരാവതി: തെലങ്കാനയിൽ തെരഞ്ഞെടുപ്പിന്​ മുമ്പ്​ തന്നെ ടി.ഡി.പിയുമായി സഖ്യം ചേർന്ന കോൺഗ്രസ്​ അയൽ സംസ്​ഥാനമായ ​ ആന്ധ്രയിൽ തനിച്ച്​ മത്​സരിക്കും. ആന്ധ്രയിൽ നിന്ന്​ ലോക്​സഭയിലേക്കും നിയമസഭയിലേക്കും ഒറ്റക്ക്​ മത്​സരിക്കാ നാണ്​ തീരുമാനം.

175 നിയമസഭാ സീറ്റിലും 25 ലോക്​സഭ സീറ്റിലു​ം കോൺഗ്രസ്​ ഒറ്റക്ക്​ മത്​സരിക്കും. ടി.ഡി.പിയുമായുള്ള സഖ്യം ദേശീയ തലത്തിൽ മാത്രമാണ്​. അതിനാൽ സംസ്​ഥാനത്ത്​ സഖ്യമി​െല്ലന്നും കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ്​ നേതാവ്​ ഉമ്മൻ ചാണ്ടി പറഞ്ഞു. ജനുവരി 31 ന് വീണ്ടും യോഗം ചേർന്ന്​ തെരഞ്ഞെടുപ്പ്​ മുന്നൊരുക്കങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ നിന്ന്​ ഒന്നും ലഭിക്കാനില്ല. അതിനാൽ അവരെ ഒഴിവാക്കുകയാണ്​ നല്ലത്​ എന്നാണ്​​ ചില ടി.ഡി.പി നേതാക്കളുടെ അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ ടി.ഡി.പിയുടെ ഒൗദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Tags:    
News Summary - Congress Decides to Fight Solo in Andhra Pradesh - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.