ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സംവരണ പരിധി ഉയർത്തുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. 50 ശതമാനം സംവരണം എന്നത് 75 ശതമാനമാക്കി ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ്.സി സംവരണം 15 ല്‍ നിന്ന് 17 ശതമാനമാക്കും. എസ്.ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമായും ഉയർത്തും. മുസ്‍ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
എസ്.സി-എസ്.ടി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ ലാപ് ടോപ്പും ഉറപ്പ് നൽകുന്നു. കൂടാതെ, ബജ്റംഗദൾ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കും.
ഗൃഹ ജ്യോതി -എല്ലാ വീടുകളിലും - 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി - തൊഴിൽ രഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, അന്നഭാഗ്യ - എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്, യുവനിധി - തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ പ്രതിമാസം, ഡിപ്ലോമ ഉള്ളവർക്ക് പ്രതിമാസം 1500, ശക്തി - എല്ലാ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ബസുകളിൽ സൗജന്യ യാത്ര എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
സർക്കാർ രൂപീകരിച്ച് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ പാസാക്കുമെന്നാണ് മറ്റൊരു വാഗ്ദാനം.
ബി.ജെ.പിയുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ഏക സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.