മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേന ഇടഞ്ഞതോടെ ഭരണത്തിലേറാൻ തീവ്രശ്രമവുമായി ബി.ജെ.പി. ശിവസേന എം.എൽ.എമാ രെ ചാക്കിടൽ നടക്കില്ലെന്നുറപ്പായതോടെ കോൺഗ്രസ് എം.എൽ.എമാരിലായി ബി.ജെ.പിയുടെ കണ്ണ്. ഇത് മനസ്സിലാക്കിയ മഹാരാഷ്ട് ര കോൺഗ്രസ് നേതൃത്വം തങ്ങളുടെ എം.എൽ.എമാരെ ജയ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. 44 കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിഭാഗം പേ രും ഇന്ന് അതിരാവിലെ ജയ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി. മുഴുവൻ പേരും ഇന്ന് വൈകീട്ടോടെ ഇവിടെയെത്തും. ഇവരെ ഒരു റിസോർട്ടിലേക്ക് മാറ്റുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
25 മുതൽ 50 കോടി രൂപവരെ വാഗ്ദാനം ചെയ്തു ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരെ റാഞ്ചാൻ ശ്രമിക്കുന്നെന്നു കോൺഗ്രസ് ആരോപിച്ചു.നഗരത്തിലെ രംഗ്ശാർദ ഹോട്ടലിൽ പാർപ്പിച്ച എം.എൽ.എമാരെ ശിവസേനയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്. എന്നാൽ ഇത്തരമൊരു രീതി പാർട്ടിയുടെ സംസ്കാരത്തിൻെറ ഭാഗമല്ലെന്ന് സംസ്ഥാന ബി.ജെ.പി വക്താവ് കേശവ് ഉപാധ്യ പറഞ്ഞു.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ചുനിൽക്കുകയാണ്. കാവൽ മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്യരുതെന്ന് ബി.ജെ.പിയോട് ശിവസേന ആവശ്യപ്പെട്ടു. സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളും നിതിൻ ഗഡ്കരിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഗഡ്കരി ഇന്നലെ ആർ.എസ്.എസ് മേധാവിയെ കണ്ടുവെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. ശിവസേന മേധാവി ഉദ്ദവ് താക്കറെയെ ഗഡ്കരി ഇന്ന് കാണുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഉദ്ദവ് താക്കറെയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടത്തില്ലെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.