ഷില്ലോങ്: നിയമസഭ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന മേഘാലയയിൽ കോൺഗ്രസ് നേതാവായ അലക്സാണ്ടർ ഹേകും മൂന്ന് ഇതര എം.എൽ.എമാരും ബി.ജെ.പിയിൽ സ്ഥാനം ഉറപ്പിച്ചു. ഗോൾഫ് ലിങ്ക് ഗ്രൗണ്ടിൽ നടന്ന റാലിയിലൂടെയായിരുന്നു പാർട്ടിയിലേക്കുള്ള ഇവരുടെ ഒൗദ്യോഗിക പ്രവേശനം.
ഹേകിനൊപ്പം എൻ.സി.പിയുടെ സാൻബോർ ഷുള്ളൈ, സ്വതന്ത്രരായ ജസ്റ്റിൻ ദ്കാർ, റോബിനസ് സിേങ്ക്യാൻ എന്നിവരാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. മേഘാലയ ഭരണത്തിൽനിന്ന് കോൺഗ്രസിനെ തൂത്തെറിയുമെന്ന് റാലിയിൽ കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ഹേകിെൻറ പാർട്ടിയിലേക്കുള്ള മടക്കത്തെ ‘ഘർ വാപസി’ എന്നാണ് പാർട്ടിയുടെ വടക്കുകിഴക്കൻ ഇൻ ചാർജായ രാം മാധവ് വിശേഷിപ്പിച്ചത്.
നേരത്തേ ബി.ജെ.പിയിൽ ആയിരുന്ന ഹേക് പിന്നീട് കോൺഗ്രസിലേക്ക് മാറി മുകുൾ സാങ്മ സർക്കാറിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.