ന്യൂഡൽഹി: നഗ്രോട്ട സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ പേരിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നത് അപലപനീയമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ സഭ ബഹിഷ്കരിച്ച് ഇറങ്ങുകയായിരുന്നു. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കുന്നതിൽ ജനങ്ങൾ താൽപര്യപ്പെടുന്നില്ല. കോൺഗ്രസിന് ഒരു വിഷയത്തിലും ചർച്ചയല്ല ആവശ്യം. സഭാ നടപടികൾ തടസപ്പെടുത്തി ശ്രദ്ധനേടുകയെന്നതാണ്. നാഗ്രോട്ടയിൽ രക്തസാക്ഷികളായ ധീര ജവാൻമാർക്ക് ആദരാഞജലിയർപ്പിക്കാൻ സർക്കാർ വിസമ്മതിച്ചുവെന്ന വാദവുമായി സഭ ബഹിഷ്കരിച്ച കോൺഗ്രസ് നടപടി ജവാൻമാരെ അപമാനിക്കലാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
നഗ്രോട്ടയിൽ സൈനിക ദൗത്യം തുടർന്നുകൊണ്ടിരിക്കയാണ്. സൈനിക ഒാപ്പറേഷൻ തുടർന്നുകൊണ്ടിരിക്കെ അവിടെ കൊല്ലപ്പെട്ട ജവാൻമാർക്ക് അന്ത്യാഞജലിയർപ്പിക്കുന്നത് ഉചിതമല്ല. അതുകൊണ്ടാണ് സ്പീക്കർ അതിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട ജവാൻമാർക്ക് ആദരാഞജലിയർപ്പിക്കുന്നതിന് സർക്കാർ വിസമ്മതിച്ചുവെന്നാരോപിച്ച് കോൺഗ്രസ് എം.പി മാർ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം സഭയിൽ നിന്ന് പുറത്തുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.